Description
സിവില്‍ സര്‍വീസ് പരീക്ഷകള്‍ ജയിക്കാനാവശ്യമായ ബുദ്ധിയും വിവരവും കൈമുതലായുള്ള വിദ്യാര്‍ഥികള്‍ കേരളത്തില്‍ ധാരാളം ഉണ്ട്. അവര്‍ക്ക് അറിയാത്തത് പരീക്ഷാനടത്തിപ്പിനെയും വിഷയക്രമീകരണത്തെയും വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെയും കുറിച്ചുള്ള കാര്യങ്ങളാണ്. മലയാളഭാഷയില്‍ എങ്ങനെ പരീക്ഷ എഴുതാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥി അറിയേണ്ടതും അറിയാനാഗ്രഹിക്കുന്നതുമായ എല്ലാ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്. 2010-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകരചനയിലൂടെ മലയാളിയായ വിദ്യാര്‍ഥികള്‍ക്ക് വലിയ ഒരു സേവനമാണ് ചെയ്തിരിക്കുന്നത്. ഈ പുസ്തകം നിങ്ങള്‍ക്ക് അറിവും ആത്മവിശ്വാസവും നല്കുമെന്നുറപ്പിച്ചു പറയാം.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു കൈപ്പുസ്തകം.
Reviews
There are no reviews yet.