Description
ഡോ. ജോണി സി. ജോസഫ്
കേരള സര്‍വകലാശാലയില്‍ നിന്നും ഗുരുവായൂരപ്പന്‍ കോളേജിലേക്ക് പറിച്ചു നടപ്പെട്ട ഒരു അധ്യാപകന്റെ അക്കാദമിക മികവുകള്‍ സ്ഫുരിക്കുന്ന ഓര്‍മക്കുറിപ്പുകളാണിത്. കാര്യവട്ടം കാമ്പസില്‍ നിന്നും മലബാറിലേക്ക് വണ്ടി കയറിയ ഗവേഷണ തല്പരനായിരുന്ന ചെറുപ്പക്കാരന്‍ കേരളത്തിന്റെ തെക്കും വടക്കും തമ്മില്‍ ബന്ധിപ്പിക്കുന്നത് സൗഹൃദങ്ങളുടെ പങ്കുവെക്കലുകളിലാണ്. ഇന്നത്തെ ഡോ. ജോണി സി. ജോസഫില്‍ എത്തിനില്‍ക്കുമ്പോള്‍, അദ്ദേഹം സോഷ്യോളജി വിഭാഗത്തിന് വിഭാവനം ചെയ്ത നേട്ടങ്ങള്‍ മികവുറ്റതാണ്. അത് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ സോഷ്യോളജിയുടെ പിറവിയിലൂടെയും വളര്‍ച്ചയിലൂടെയും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഗുരുവായൂരപ്പന്‍ കോളേജിലേക്ക് കുന്ന് കയറിത്തുടങ്ങിയ ജീവിതം എത്തരത്തിലാണ് അക്കാദമിക മേഖലയില്‍ വളര്‍ച്ച പ്രാപിച്ചതെന്നും സമൂഹത്തിലേക്ക് വിതരണം ചെയ്യപ്പെട്ടതെന്നും ഓര്‍ത്തെടുക്കുകയാണ് പ്രിയപ്പെട്ട അധ്യാപകന്‍. ഒപ്പം, കൂടെ നിന്ന ആളുകളിലേക്കും അനുഭവങ്ങളിലേക്കുമുള്ള തിരിച്ചുപോക്കുകള്‍ മായാത്തൊരു ഭൂതകാലത്തിന്റെ വീണ്ടെടുക്കാനാവാത്ത സ്മരണകളായി അക്ഷരങ്ങളില്‍ കൊളുത്തി മഷി പടരുന്നു.