Description
യശ്പാൽ
യുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീർണ്ണതകളുമാണ് ‘ചിലന്തിവല.’ പരസ്പരാകർഷണത്തിന്റെ വലയിൽപ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകർഷണത്തിന്റെ വലയിൽ നിന്നൂരിപ്പോരാൻ അവൾക്കു തടസ്സമാകുന്നില്ല. അവളുടെ രൂപവും അടക്കവും ഒതുക്കവുമുള്ള പെരുമാറ്റവും ചിലർക്ക് ഒരു വലയായി പരിണമിക്കുന്നു. സ്വയം തയ്യാറാക്കിയ വലയിൽ അവർ നട്ടംതിരിയുന്നു.
വിവർത്തനം: കെ. കൃഷ്ണൻകുട്ടി