Description
മലയാള ചെറുകഥാ സാഹിത്യത്തിലെ മൂന്നു പ്രധാന കാലഘട്ടങ്ങള്‍ പ്രതിനിധീകരിക്കപ്പെടുന്ന മികവുറ്റ ഏതാനും കഥകളെ താരതമ്യ വിമര്‍ശനത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അപഗ്രഥിക്കുന്ന കൃതിയാണിത്. എം.പി. പോളിന്റെ ‘ചെറുകഥാസാഹിത്യത്തി’നു ശേഷം താത്ത്വികമായൊരു തലത്തില്‍നിന്നുകൊണ്ട് ചെറുകഥ എന്ന സാഹിത്യരൂപത്തെ സമീപിക്കാന്‍ ശ്രമിച്ച ആദ്യത്തെ വിമര്‍ശനകൃതിയും ഇതുതന്നെ. കഥാപഠനം സര്‍ഗാത്മകസൗന്ദര്യം കൈവരിക്കുന്നതിന് ഉദാഹരണമായി നിരൂപകര്‍ ഈ കൃതി ചൂണ്ടിക്കാട്ടുന്നു. ഗ്രന്ഥനാമത്തില്‍ അടങ്ങിയിരിക്കുന്ന കാവ്യാത്മകധ്വനി ഈ വിമര്‍ശന ഗ്രന്ഥത്തിന്റെ രചനാശില്പത്തിലും സാക്ഷാത്കാരം കൊള്ളുന്നു.




Reviews
There are no reviews yet.