Description
‘സ്വതന്ത്രമായി ജീവാക്കാന്‍ ശ്രമിച്ചു എന്നതു മാത്രമായിരുന്നു അവള്‍ ചെയ്ത ഏക കുറ്റം’
സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒര്‍ു പ്രഹേളികയായിമാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ വിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ തൂലികയില്‍ നിന്നും.
പാരീസില്‍ കാലുകുത്തുമ്പോള്‍ ചില്ലിക്കാശുൂപാലും കൈവശമില്ലതിരുന്ന മാതാ ഹരി മാസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വ്യക്തിയായി കുതിച്ചുയര്‍ന്നു. നര്‍ത്തകി എന്ന നിലയില്‍ കാണികളെ ഞെട്ടിച്ച മാതാ ഹരി പ്രശസ്തരെയും കോടീശ്വരന്മാരെയും തന്റെ വിരല്‍തുമ്പുകളില്‍ ചലിപ്പിച്ചു.
വ്യവസ്ഥകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നല്‍കേണ്ടിവരികയും ചെയ്യത അവിസ്മരണീയ ജീവിതത്തെ തന്റെ അനന്യമായ ഭാഷയില്‍ പൗലോ കൊയ്‌ലോ വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു.
വിവ: സി.കബനി
Reviews
There are no reviews yet.