Description
സമാഹരണം: ആലങ്കോട് ലീലാകൃഷ്ണന്
എഴുതിയ ഓരോ വാക്കും ആത്മബലിയായിരുന്നു ചങ്ങമ്പുഴയ്ക്ക് സ്വന്തം വികാരങ്ങളോട് ഇത്രയേറെ സത്യസന്ധനായിരുന്ന വേറൊരു കവിയില്ല. കപടമായ ഒരൊറ്റ വാക്കുപോലും ആ കാവ്യലോകത്തില്ല. മനസ്സില്‍ തോന്നിയതെന്തും മറയില്ലാതെ എഴുതുക. അനുഭവങ്ങളെല്ലാം തുറന്നു പറയുക. കപടസദാചാരബോധങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് തൃഷ്ണകളെ സ്വതന്ത്രമാക്കുക. മരണത്തെപ്പോലും പ്രണയപൂര്നവം ആഘോഷിക്കുക. ‘എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം’ എന്നു വിളംബരം ചെയ്യുക തുടങ്ങി ജീവിതാസക്തിയുടെ തീവ്രസ്വരങ്ങളാല് നിബിഡമാണ് ചങ്ങമ്പുഴയുടെ കാവ്യലോകം.
കവിതയുടെ ചങ്ങമ്പുഴക്കടലില്നിന്ന് മലയാളവായനക്കാര്‍ക്കായി ഒരുക്കിയ സമാഹാരം.
Reviews
There are no reviews yet.