Description
കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റെയും ധര്‍മ്മശാസ്ത്രത്തിന്റെയും സംഗ്രഹമാണ് ചാണക്യസൂത്രം. ആറധ്യായങ്ങളിലായി അറുന്നൂറുസൂത്രങ്ങളുള്ള ഈ കൃതി സുഭാഷിതരത്‌നാകരമാണ്. വേദേതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുക്കള്‍, കാവ്യങ്ങള്‍ എന്നിവയില്‍ നിന്നെടുത്ത ഉദ്ധരണികളും ഉദാഹരണങ്ങളും കൊണ്ട് ഓരോ സൂത്രവും സുഗ്രാഹമാക്കിയിട്ടുണ്ട്. ധര്‍മ്മബോധത്തിനും സദാചാരത്തിനും അപഭ്രംശം വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭരണാധികാരികളും ന്യായാധിപന്മാരും വ്യക്തികളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരമൂല്യ ഗ്രന്ഥമാണിത്.