Description
”ഒരു വീട് നിര്‍മിക്കുന്നതുപോലെ ആഗ്രഹം, ആശയം, ലക്ഷ്യം, ആസൂത്രണം, വിഭവസമാഹരണം, മാര്‍ഗനിര്‍ദ്ദേശം, നിര്‍വഹണം, പൂര്‍ത്തീകരണം, ലക്ഷ്യസാഫല്യം എന്നിങ്ങനെ എല്ലാം അടങ്ങുന്നതാണ് കരിയര്‍ പ്ലാനിംഗ്.
കരിയര്‍ വികസനത്തെക്കുറിച്ച് ഇതുവരെ ഇറങ്ങിയിട്ടുള്ള പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ തയ്യാറാക്കിയ പുസ്തകം. മനഃശക്തി പരിശീലനത്തിന്റെ കാഴ്ചപ്പാടില്‍ കരിയര്‍ ആസൂത്രണം ചെയ്യേണ്ടതെങ്ങനെ എന്ന വിശദമാക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം. സിവില്‍ സര്‍വീസ്, മെഡിസിന്‍, എന്‍ജിനിയറിംഗ്, ഇന്‍പര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലെയും പഠനാവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
രാജ്യാന്തരപ്രശസ്ത മൈന്‍ഡ് ട്രെയിനറും സക്‌സസ് കോച്ചുമായ ഡോ.പി.പി.വിജയന്‍ തന്റെ അതുഭവസമ്പത്തുമായി വീണ്ടും. വ്യത്യസ്തമായ അനവധി കരിയര്‍ സാദ്ധ്യതകളെക്കുറിച്ച് ഈ പുസ്‌കത്തില്‍ സമഗ്രമായി പ്രതിപാദിക്കുന്നു.
വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അദ്ധ്യാകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.”
Reviews
There are no reviews yet.