Description
കാൻസറിനെ അതിജീവിച്ച അനുഭവം സ്വതസ്സിദ്ധമായ നർമ്മത്തോടെ
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം
രചന: ബാബു ജോൺ
പ്രത്യാശയും ആത്മവിശ്വാസവും പ്രർത്ഥനയും കൊണ്ട് കാൻസറിനെ അതിജീവിച്ച ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ഓർമ്മക്കുറി പ്പുകൾ.
പ്രതിസന്ധികളെ ഒരു വെല്ലുവിളിയായി സ്വീകരിച്ച് കാൻസറിനെ ഒരു അനുഗ്രഹമായിക്കണ്ട് വിശുദ്ധജീവിതത്തിന്റെ ഹൃദയസ്പർശിയായ അനുഭ വസാക്ഷ്യങ്ങളാണ് കാൻസർ എന്ന അനുഗ്രഹം എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ബാബുജോൺ രചനാസഹായം നടത്തിയിരിക്കുന്ന പുസ്തകത്തിൽ പ്രതീക്ഷയും പ്രചോദനവും പകരുന്ന അതിജീവനത്തിന്റെ ചിത്രങ്ങളിലൂടെ രോഗത്തെപ്പോലും ഒരു തെളിഞ്ഞ നർമ്മമാക്കി മാറ്റിയ തിരുമേനിയുടെ ജീവിതകാഴ്ചപ്പാടുകളും പറയുന്നു. ഒപ്പം ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിജീവനം എന്നീ ചികിത്സാവിധികളിലൂടെ കാൻസറിനെ അറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന ലേഖനങ്ങളും പുസ്തകത്തിലുണ്ട്.