Description
ജി. യദുകുലകുമാർ
“യഥാർത്ഥമായി സർ. സി. പി. രാമസ്വാമി അയ്യരെ വെട്ടുക എന്നാണെന്ന് എനിക്ക് അറിഞ്ഞു കൂടായിരുന്നു. മണിയായിരിക്കും അതു ചെയ്യുന്നതെന്ന് എനിക്കറിയാം, മണിയെ കുറെ നാളായി കാണാനുമില്ല. മണിയെക്കുറിച്ച് ഒരു അന്വേഷണവും ഞാൻ നടത്തിയതുമില്ല. പേടി… ആ സംഭവം നടന്നു. തിരുവിതാംകൂർ നടുങ്ങിപ്പോയി. ഇന്ത്യയൊട്ടാകെത്തന്നെ ഒന്നു പകച്ചു. സർ.സി.പി. രാമസ്വാമി അയ്യർ വെറും തിരുവിതാംകൂർ ദിവാൻ മാത്രമല്ലല്ലോ, : തകഴി ശിവശങ്കരപ്പിള്ള
സർ സി പി യെ മണി വെട്ടിയത് തിരുവിതാംകൂറിന്റെ ഭാവിയെ സ്വാധീനിച്ച സുപ്രധാന സംഭവമായി. ഇന്ത്യയുടെ ഭാഗമാകാതെ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയ സി.പി.യുടെ ദിവാസ്വപ്നങ്ങൾക്ക് അത് തിരശീല വീഴ്ത്തി. സി.പി യുടെ മനോവീര്യം തകർന്നു. അദ്ദേഹം തിരുവിതാംകൂറിനോട് എന്നത്തേക്കുമായി വിട പറഞ്ഞു. ഈ ചരിത്രസംഭവത്തെയും അത് നിർവഹിച്ച കെ.സി.എസ് മണി എന്ന ചരിത്ര പുരുഷനേയും അടുത്തറിയാൻ സഹായിക്കുന്ന കൃതിയാണിത്.