Description
അക്ഷമയുടെ പ്രസരം പരത്തിയ സി.പി. രാമചന്ദ്രനെ അളക്കാനും ഉപയോഗപ്പെടുത്താനും ഡല്‍ഹിയിലെ മാധ്യമലോകം വളര്‍ച്ചയെത്തിയിരുന്നില്ല. സി.പി.ക്ക് എത്രയോ താഴെ ആണ് സ്വാതന്ത്ര്യാനന്തരമുള്ള മാധ്യമക്കച്ചവടം അതിന്റെ കമ്പോളനീക്കങ്ങള് നടത്തിയത്. അതില്‍ സി.പി.ക്കു കയ്യില്ലായിരുന്നു. താല്പര്യവുമില്ലായിരുന്നു. സമകാലിക ഭാരതത്തിലെ നാലോ അഞ്ചോ വലിയ മനുഷ്യരെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ സംശയം കൂടാതെ അവരില്‍ ഒരാളുടെ പേര് ഞാന്‍ പറയും- പറളിക്കാരന്‍, പാലക്കാടന്‍ ചിറ്റേനിപ്പാടത്ത് രാമചന്ദ്രന്.
-ഒ.വി. വിജയന്
Reviews
There are no reviews yet.