Description
പഴമകൊണ്ടും വലിപ്പംകൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും ആഖ്യാനരീതികൊണ്ടും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഉപനിഷത്താണ് ബൃഹദാരണ്യകോപനിഷത്ത്. ശ്രീശങ്കരന്റെ ഉപനിഷദ്ഭാഷ്യങ്ങളില്‍
ഏറ്റവും പ്രമുഖമായിട്ടുള്ളതും യുക്തിചിന്തകളെക്കൊണ്ട് സമുജ്ജ്വലമായി നിലകൊള്ളുന്നതും ബൃഹദാരണ്യകഭാഷ്യമാണ്.
അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യം. അസതോമാ സദ്ഗമയ എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാര്‍ഥന. അഭയം വൈ ബ്രഹ്മ
മുതലായ ലക്ഷണവാക്യങ്ങള്‍. നേതി നേതി മുതലായ മാര്‍ഗനിര്‍ദേശ വാക്യങ്ങള്‍ തുടങ്ങി അധ്യാത്മമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെല്ലാം സുവിദിതങ്ങളായിട്ടുള്ള ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ്
ഈ ഉപനിഷത്ത്.
Reviews
There are no reviews yet.