Description
പൗലോ കൊയ്ലോ
വിജ്ഞാനത്തിനുവേണ്ടി ദാഹിക്കുന്ന ബ്രിഡ എന്ന സുന്ദരിയായ ഐറിഷുകാരി പെൺകുട്ടിയുടെ കഥയാണിത്. സ്വന്തം ഭീതികളെ തരണം ചെയ്യാൻ പഠിപ്പിച്ച ബുദ്ധിമാനായ ഒരു മനുഷ്യനെയും ലോകത്തിന്റെ അദൃശ്യമായ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാൻ പഠിപ്പിച്ച ഒരു സ്ത്രീയെയും തന്റെ യാത്രയിൽ ബ്രിഡ കണ്ടുമുട്ടുന്നു. വരം ലഭിച്ചവളായാണ് അവളെ അവർ കരുതിയത്. സ്വന്തം വിധി തേടിയുള്ള യാത്രയിൽ തന്റെ ബന്ധങ്ങളും സ്വയം മാറാനുള്ള ആഗ്രഹവും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ അവൾക്കൊരുപാടു പൊരുതേണ്ടി വന്നു. സ്നേഹത്തിന്റെയും ആത്മീയതയു ടെയും നിഗൂഢതയുടെയും കഥ പൗലോ കൊയ്ലോയുടെ തൂലികയിൽനിന്നും.
വിവർത്തനം: കെ. പി. എ. സമദ്