Description
വിവിധ മേഖലകളില്‍ പ്രസിദ്ധരായിത്തീര്‍ന്ന ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്ത കലാലയമാണ് തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജ്. ആ കലാലയത്തില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെക്കുറിച്ചുള്ള മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓര്മക്കുറിപ്പുകളാണ് ഈ പുസ്തകം. എം.ടി. വാസുദേവന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം.എന്‍. വിജയന്, എസ്. ഗുപ്തന്നായര്, ആറ്റൂര്‍ രവിവര്‍മ, എം.എസ്. മേനോന്, എം.ആര്. ചന്ദ്രശേഖരന്…തുടങ്ങി നിരവധി പ്രമുഖര്‍ കടന്നുവരുന്നു. ഒപ്പം, സാഹിത്യവും സിനിമയും പ്രണയവും രാഷ്ട്രീയവും സൗഹൃദവുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അവിസ്മരണീയമായ ഒരു കാലവും.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓര്‍മകളുടെ പുസ്തകം.
Reviews
There are no reviews yet.