Description
പോഷകപ്രദവും സമീകൃതവുമായ 50 വെജിറ്റബിള്‍ റൈസ്
അന്നത്തിലൂടെയാണ് ആരോഗ്യത്തിലേക്കുള്ള യഥാര്‍ത്ഥ വഴി. ഇന്നത്തെ ആരോഗ്യപ്രശ്‌നങ്ങളുടെ ഒരു പ്രധാന കാരണം തെറ്റായ ഭക്ഷണരീതിയും കൃത്രിമമായ രുചിവര്‍ദ്ധക വസ്തുക്കളുടെയും മൃഗക്കൊഴുപ്പുകളുടെയും പ്രിസര്‍വേറ്റീവുകളുടെയും ഉപയോഗവുമാണ്. സ്വാഭാവികമായ ഭക്ഷണങ്ങള്‍ രുചിയോടെ ഭക്ഷിച്ച് കര്‍മ്മനിരതമായ ജീവിതം ദീര്‍ഘകാലം ജീവിച്ച് സന്തോഷത്തോടെ മരിച്ചുപോയ നമ്മുടെ മുന്‍മുറക്കാരുടെ പാചകരീതികള്‍ പുതിയ തലമുറയ്ക്കും പകര്‍ന്നു നല്‍കുകയെന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ട പുസ്തകം ഏതൊരാള്‍ക്കും ഉത്തമമായ ആഹാരരീതിയിലേക്കുള്ള വഴികാട്ടിയായി ഉപയോഗപ്പെടും. രുചിയും ഗുണവും ഒത്തിണങ്ങിയ നിരവധി വിഭവങ്ങള്‍ എങ്ങിനെയുണ്ടാക്കാമെന്ന് ഒരു പാചക കലാകാരിക്കുമാത്രം കഴിയുന്ന മികവോടെ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാവുന്ന നല്ല പാരിതോഷികം.
Reviews
There are no reviews yet.