Description
ഹർഷ മോഹൻ
നമുക്ക് പരിചിതമായ അനുഭവപരിസരങ്ങളിൽനിന്ന് വളർന്ന് അസാധാരണമായ ഭാവനാതലങ്ങളിലേക്ക് വികസിക്കുന്നതാണ് ഹർഷയുടെ കഥാലോകം. എഴുത്തുകാരികളും പ്രണയിനികളും പാർശ്വവൽക്കരിക്കപ്പെട്ട ഇടങ്ങളിലെ പെൺസാന്നിധ്യങ്ങളും നിറഞ്ഞ കഥകൾ സമകാലിക സ്ത്രീ അവസ്ഥയെ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്നു. ബോൺസായ്, ഇളംപച്ച ഞരമ്പുകളുടെ കഥ, ചുംബനസമരം, ഒരു മഞ്ഞുകാല കവർച്ച തുടങ്ങി പത്ത് കഥകളുടെ സമാഹാരം.