Description
ഏററവും മികച്ച യാത്രാഖ്യാനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
ഒ.കെ. ജോണിയുടെ യാത്രാവിവരണം നമ്മെ പുരാതന ക്ഷേത്രങ്ങളിലൂടെയും രാജകീയ ദുർഗങ്ങളിലൂടെയും ലാമമാരുടെ ആസ്ഥാനങ്ങളിലൂടെയും ഹൃദയഹാരികളായ പ്രകൃതിയിലൂടെയും നടത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജോണിയുടെ പുസ്തകത്തിന്റെ അനുഭവം ഒരു പുതിയ വാതിൽ തുറന്ന് പുതിയൊരു ലോകം പ്രത്യക്ഷമാക്കുന്നതുപോലെയായിരുന്നു. അയത്നലളിതവും അനൗപചാരികവും പാരായണക്ഷമവുമായ തന്റെ ആഖ്യാനശൈലിയിൽ ജോണി രചിച്ച ഈ യാത്രാപുസ്തകം ഒരു ഡിറ്റക്ടീവ് കഥ വായിക്കുന്ന ഉദ്വേഗത്തോടെയാണ് ഞാൻ വായിച്ചു തീർത്തത്. യാത്രയുടെ സ്നേഹികൾക്ക് മാത്രമല്ല, നല്ല എഴുത്തിന്റെ സ്നേഹിതർക്കും ഹൃദ്യമായൊരു സമ്മാനമാണിത്.
– സക്കറിയ