Description
മലയാളത്തിലെ പ്രിയ എഴുത്തുകാരന് ആദ്യമായി അംഗീകാരം നേടിക്കൊടുത്ത നോവല്‍
ജി.ആര്. ഇന്ദുഗോപന്
മരണമെന്ന മഹാസത്യം നിഴല്‍പോലെ പിന്തുടരുന്ന മനുഷ്യരുടെ കഥ.
ശ്മശാനമില്ലാത്ത ഭൂമിയില്‍ നിന്ന് പിഞ്ചുകുഞ്ഞിന്റെ ജഡവും പേറി ഭൂമിയുടെ ഇരുട്ടില്‍ എവിടെയെങ്കിലും അത് മറവ് ചെയ്യാന്‍ ശ്രമിച്ച് പരാജയമടയുന്ന ശിവധര്‍മ്മന്റെ കഥ.
ഒപ്പം അയാളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ. ജി.ആര്. ഇന്ദുഗോപന്റെ വശ്യമായ രചനാശൈലി ഭൂമിശ്മശാനത്തെ വേറിട്ടതാക്കുന്നു.