Description
ഇംഗ്ലണ്ടിലെ മനോഹരമായ ഗ്രാമപ്രദേശത്ത് നടന്ന ദുരൂഹമായ ഒരു കൊലപാതകമാണ് ഭീതിയുടെ താഴ്‌വരയില്‍ ഡോയ്ല്‍ ചിത്രീകരിക്കുന്നത്. ബേള്‍സ്റ്റണ്‍ മാനര്‍ഹൗസിലെ ജോണ്‍ ഡഗ്ലസ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത മുന്‍ ഷെര്‍ലക് ഹോംസ് കഥകളെക്കാള്‍ വളരെ തീവ്രമാണ്. ഈ നോവലിലെ കുറ്റകൃത്യങ്ങളുടെ വേരുകള്‍ ഭൂതകാലത്തിലാണ്. അമേരിക്കയിലെ ഖനന നഗരമായ വെര്‍മിസ്സ താഴ്‌വരയിലേക്കാണ് അത് നമ്മെ കൊണ്ടുപോകുന്നത്. താഴ്‌വരയിലെ ദൈനംദിനജീവിതത്തില്‍ നാശംവിതയ്ക്കുന്ന കുറ്റവാളികളുടെ രഹസ്യസമൂഹത്തെ ഈ യാത്ര നമുക്ക് പരിചയപ്പെടുത്തുന്നു. ഈ പരമ്പരയില്‍ ആദ്യമായി, പ്രൊഫസര്‍ ജെയിംസ് മോറിയാര്‍ട്ടിയെന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും സംഘാടകനെ ഡോയ്ല്‍ അവതരിപ്പിക്കുന്നു. അധോലോകത്തെ നിയന്ത്രിക്കുന്ന
മസ്തിഷ്‌കം, രാഷ്ട്രങ്ങളുടെ വിധി ഉണ്ടാക്കുകയോ നശിപ്പിക്കുകയോ ചെയ്യാന്‍ കഴിവുള്ള ഒരു മനുഷ്യന്‍- അതാണ് പ്രൊഫസര്‍ മോറിയാര്‍ട്ടി. ഹോംസും മോറിയാര്‍ട്ടിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ വായനക്കാരില്‍ പിരിമുറുക്കം ഏറുന്നു.
ഷെര്‍ലക് ഹോംസ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും നോവല്‍