Description
ആന്റൺ ചെക്കോവ്
മൊഴിമാറ്റം: വേണു വി ദേശം
സാധാരണ മനുഷ്യൻ അസാധാരണ സാഹചര്യങ്ങളിൽ ചെന്നുപെടുമ്പോൾ സാഹചര്യവശാൽ സൃഷ്ടിക്കപ്പെടുന്ന സംഘർഷങ്ങൾ ചെക്കോവ് കൃതികളിൽ ആവർത്തിക്കുന്ന ഒരു പ്ലോട്ടാണ്. ഒരു മധ്യവർത്തി കുടുംബത്തിൽപ്പിറന്നുവീണ് ചെക്കോവ് ജീവിച്ചുപോന്ന ജീവിതത്തിന്റെ പ്രതിഫലനമാകാം ആ കാഴ്ചകൾ. ഭാര്യയെ വിൽക്കാനുണ്ട് എന്ന ഈ കൃതിയിലും സമാന സാഹചര്യങ്ങളുടെ കാഴ്ചകളുണ്ട്. നർമത്തിന്റെ മേമ്പൊടിയോടെ ചെക്കോവ് പറയുന്നത്
വേദനയാർന്ന മനുഷ്യാവസ്ഥയുടെ കഥകളാണ്. വേണു വി ദേശത്തിന്റെ മനോഹരമായ വിവർത്തനം ഈ പുസ്തകത്തെ വായനക്കാരിലേക്ക് കൂടുതൽ അടുപ്പിക്കും…തീർച്ച…