Description
രാഹുല്‍ സാംകൃത്യായന്‍
പ്രാചീന ബ്രാഹ്‌മണദര്‍ശനം മുതല്‍ അനീശ്വരവാദ ദര്‍ശനം വരെയുള്ള ഭാരതീയ തത്ത്വചിന്തയിലെ വിവിധ ധാരകളെ സമഗ്രമായി പരിചയപ്പെടുത്തുക മാത്രമല്ല, ഭൗതികവാദ നിലപാടിലുറച്ചുനിന്നുകൊണ്ട് അവയെ വിശദമായി പരിശോധിക്കുകയും, നിശിതമായി കീറിമുറിക്കുകയുമാണ് ഈ കൃതിയിലൂടെ രാഹുല്‍ സാംകൃത്യായന്‍ ചെയ്യുന്നത്. തങ്ങളുടെ വാദമുഖങ്ങള്‍ സമര്‍ത്ഥിക്കുവാനായി ആവശ്യമുള്ളവ മാത്രം ഉദ്ധരിക്കുകയും മറ്റുള്ളവ കണ്ടില്ലെന്നു നടിക്കുകയും അങ്ങനെ യഥാര്‍ത്ഥത്തിലുള്ളവയെ വളച്ചൊടിക്കുകയും ചെയ്യുന്ന സാധാരണ ഗ്രന്ഥരചനാരീതിയില്‍ നിന്നും വിരുദ്ധമായി, വ്യത്യസ്തധാരകള്‍ അവതരിപ്പിക്കുമ്പോള്‍ അവ വേണ്ടിടത്തോളം വിശദമായി പ്രതിപാദിക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുക വഴി തന്റെ പഠനം വളരെയേറെ സത്യസന്ധവും സമഗ്രവുമാക്കാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്.