Description
ബി.സി. 200-എ.ഡി. 300
രാഷ്ട്രീയ സാമ്പത്തിക ചരിത്രം
ഇര്‍ഫന്‍ ഹബീബ്
ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രീകൃത സാമ്രാജ്യമായിരുന്നു മൗര്യന്മാരുടേത്. അതിന്റെ തകര്‍ച്ചയ്ക്കുശേഷമുള്ള ഏകദേശം അഞ്ഞൂറു വര്‍ഷക്കാലത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ ഇന്ത്യയിലുടലെടുത്തു. വടക്കുപടിഞ്ഞാറന്‍ മലമ്പാതകള്‍ വഴി മധ്യേഷ്യയില്‍ നിന്ന് നിരവധി ഗോത്രങ്ങള്‍ സിന്ധു ഗംഗാസമതലത്തിലെത്തി പാര്‍പ്പുറപ്പിക്കുകയും ചെയ്തു. അഞ്ചു നൂറ്റാണ്ടു കാലത്തെ ഇന്ത്യയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണീ ഗ്രന്ഥം.