Description
രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും തത്ത്വചിന്തകനും
പൊതുപ്രവര്‍ത്തകനും വിദ്യാഭ്യാസവിചക്ഷണനും
ശാസ്ത്രജ്ഞനും പത്രാധിപരുമായിരുന്ന ബെഞ്ചമിന്‍
ഫ്രാങ്കഌന്റെ ഏറെ പ്രസിദ്ധമായ ആത്മകഥയുടെ പരിഭാഷ.
അമേരിക്കന്‍ സാഹസികതയുടെയും അധ്വാനശീലത്തിന്റെയും
ഉത്കര്‍ഷേച്ഛയുടെയും പ്രതീകമായിട്ടാണ് ബെഞ്ചമിന്‍
ഫ്രാങ്കഌന്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഒന്നുമില്ലായ്മയില്‍നിന്നു
തുടങ്ങി കൈവെച്ച എല്ലാ രംഗങ്ങളിലും അത്യപൂര്‍വമായ
നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം.
ഇത്രയും മേഖലകളില്‍ ഒരേസമയം ഇടപഴകാനുള്ള ശേഷി
അദ്ദേഹത്തിന് ഔപചാരികമായ വിദ്യാഭ്യാസത്തില്‍നിന്നോ
മറ്റോ ലഭിച്ചതായിരുന്നില്ല. അവയെല്ലാംതന്നെ
സ്വയാര്‍ജിതമായിരുന്നു എന്നത് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ
മാറ്റുകൂട്ടുന്നു. ആര്‍ക്കും പ്രചോദനമാകുന്ന അപൂര്‍വമായ
ഈ ജീവിതവിജയത്തിന്റെ കഥയാണ് അദ്ദേഹം ആത്മകഥയില്‍
സവിസ്തരം പറയുന്നത്.
പരിഭാഷ: കെ. ഗോവിന്ദ്
Reviews
There are no reviews yet.