Description
ഷെര്‍ലക് ഹോംസ് നോവല്‍ പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും നോവല്‍. പ്രൊഫസര്‍ മൊറിയാര്‍ട്ടിയുടെ ഒരു ഏജന്റില്‍നിന്ന് അജ്ഞാതഭാഷയിലുള്ള ഒരു സന്ദേശം ലഭിക്കുന്നതിനെ തുടര്‍ന്ന് ഹോംസും വാട്‌സണും ഏകാന്തമായ ഒരു ഇംഗ്ലീഷ് ഭവനത്തിലേക്ക് നയിക്കപ്പെടുന്നു. പാശ്ചാത്യ അമേരിക്കന്‍ വാഴ്‌വരയില്‍ ഭീതി പടര്‍ത്തുന്ന, അശുഭകാരിയായ ഒരു രഹസ്യസംഘടനയുടെ കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന വിചിത്രവും വിസ്മയകരവുമായ തെളിവുകളിലൂടെ പുരോഗമിക്കുന്ന രചന. സര്‍ ആര്‍തര്‍ കോനന്‍ ഡോയ്‌ലിന്റെയും കുറ്റാന്വേഷണ സാഹിത്യത്തിലേയും ക്ലാസിക്കായി നിലകൊള്ളുന്ന നോവല്‍. പരിഭാഷ: കെ.പി. ബാലചന്ദ്രന്‍.








