Description
ശരീരത്തിന്റെ ആകര്‍ഷണം മാത്രം കൈമുതലായ കുസിനിക്കാരി മാതുവമ്മയുടെ ഗര്‍ഭത്തില്‍ പിറന്ന കോയിന്ദന്‍ ആട്ടിന്‍ കാഷ്ഠം തിന്നുവളര്‍ന്നു. അമ്മയുടെ അപഥസഞ്ചാരങ്ങള്‍ക്ക് സാക്ഷിയായിരുന്ന അവന്‍ കൗമാരം പിന്നിടുമ്പോള്‍ തന്നെ ആവിലായിലെ സ്വവര്‍ഗ്ഗരതിക്കാരുടെ മോഹമായി മാറി. തടിക്കച്ചവടക്കാരനും കള്ളക്കടത്തുകാരനുമായ ഇബ്രാഹിം സാഹിബ്ബിന്റെ കണ്ണില്‍ പെട്ടതോടെ കോയിന്ദന്റെ നല്ലകാലം ആരംഭിച്ചു. കോയിന്ദന്‍ ഗോവിന്ദക്കുറുപ്പായി, ലക്ഷാധിപതിയായി, ആവിലായിലെ മേയറായി, ഒടുവില്‍ പോണ്ടിച്ചേരിയിലെ മന്ത്രിയായി.
ജീവിതത്തില്‍ തന്നെത്തേടിയെത്തിയതെല്ലാം സ്വീകരിക്കാന്‍ മടി കാട്ടാതിരുന്ന ഗോവിന്ദന്റെ മകന്‍ പ്രഭാകരന്‍ വളര്‍ന്നത് പൈതൃകത്തിന്റെ പാപഭാരം പേറുന്ന മനസ്സുമായാണ്. മന്ത്രിപുത്രനെന്ന നിലയിലുള്ള സുഖസൗകര്യങ്ങള്‍ ത്യജിച്ച് ഉടുതുണി മാത്രം ധരിച്ച് അയാള്‍ ദേശാടനത്തിനിറങ്ങി. എന്നാല്‍ വിധിയുടെ കുളമ്പടിയൊച്ച അയാളെയും പിന്തുടരുന്നുണ്ടായിരുന്നു.മ്ശഹമ്യ
എം.മുകുന്ദന്റെ അതിപ്രശസ്തമായ നോവല്‍ ആവിലായിലെ സൂര്യോദയം പറയുന്നത് ആവിലായിലെ രണ്ട് തലമുറകളുടെ പാപത്തിന്റെയും പാപബോധത്തിന്റെയും കഥയാണ്. ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളും കണ്ട കാഴ്ചകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളിലുമെന്ന പോലെ ഇതിലും കഥാപരിസരമാകുന്നു.
1970ലാണ് ആവിലായിലെ സൂര്യോദയം പുറത്തിറങ്ങിയത്. നിരവധി പതിപ്പുകള്‍ക്ക് ശേഷം 1995 മുതല്‍ ഡി സി ബുക്‌സ് നോവലിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തു. പുതിയ കാലത്തെ വായനക്കാര്‍ക്കായി നോവലിന്റെ ഏഴാം ഡി സി പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്
Reviews
There are no reviews yet.