Description
നാരായൻ
എവിടെ നിന്നാണ് തുടങ്ങിയത്..?
ഒന്നുമില്ലായ്മയിൽ നിന്ന്…
എന്താണ് എപ്പോഴും കീഴ്പ്പെടുത്തിയത്….?
അധികാരം…നിശബ്ദമായി സ്ഥാപിക്കപ്പെടുന്ന അധികാരം.
എന്തിനെയാണ് എപ്പോഴും ഭയപ്പെട്ടത്….?
സ്നേഹത്തെ… കൊടുത്തതും വാങ്ങിച്ചതുമായ സ്നേഹത്തെ…
അതിന്റെ അൽപ്പക്കണക്കിനെ…
ഒരു മത്സരക്കളത്തിലെന്നപോലെ ഓട്ടമായിരുന്നു… കടന്നു വന്നവരും ഇറങ്ങിപ്പോയവരും എത്രപേർ? ജീവിതം ഏതേതു കൈവഴികളിലൂടെയൊക്കെയാണ് നമ്മ കൈപിടിച്ച് നടത്തുന്നത്. ആളൊഴിഞ്ഞുപോയ വിചിത്ര നഗരങ്ങളിലേക്കും ഭ്രാന്തെടുത്ത ഏകാന്ത നിശകളിലേക്കും മരണമണമുള്ള തീരാതെരുവുകളിലേക്കുമെല്ലാം അത് നിശബ്ദമായി നമ്മെ കൈപിടിച്ച് നടത്തുന്നു. അളന്നും തൂക്കിയും സമ്പത്തിനൊപ്പം സ്നേഹവും പകുത്തുകൊടുക്കുന്ന പുതിയ ലോകത്തിന്റെ ക്രമങ്ങൾ മനസ്സിലാക്കാതെ ജീവിച്ച ചില സാധാരണ ജീവിതങ്ങളുടെ കഥ.
നാരായന്റെ ഏറ്റവും പുതിയ നോവൽ