Description
പ്രമുഖ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരി ഫുതി ഷിങ്ഗിലയുടെ അവര്‍ നിങ്ങളെയും പിടികൂടി വര്‍ണ്ണവെറിയുടെ കാലത്തെ
ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് അനാവരണം ചെയ്യുന്നത്.
കറുത്തവരെ നിഷ്‌കരുണം പീഡിപ്പിച്ചിരുന്ന വെള്ളക്കാരനായ
പോലീസുകാരന്റെ ഏറ്റുപറച്ചിലുകളിലൂടെ അക്കാലത്തെ
മനുഷ്യവിരുദ്ധമായ ഭരണക്രമത്തിന്റെ നേര്‍ചിത്രം വ്യക്തമാവുന്നു. വര്‍ണ്ണവെറിയന്മാര്‍ക്കൊപ്പം സ്വന്തം പക്ഷത്തുള്ള ഒറ്റുകാരെയും,
ലൈംഗികാതിക്രമങ്ങള്‍ക്കു മുതിരുന്ന സഹപ്രവര്‍ത്തകരെയും
ജാഗ്രതയോടെ നിരീക്ഷിക്കേണ്ടിവരുന്ന സ്ത്രീ ഒളിപ്പോരാളികള്‍,
പോരാട്ടങ്ങളുടെ ചരിത്രം എത്രയോ സങ്കീര്‍ണ്ണവും
സ്ത്രീവിരുദ്ധവുമാണെന്നുകൂടി രേഖപ്പെടുത്തുകയാണ്
ഈ നോവലില്‍.
പ്രശസ്ത പരിഭാഷക രമാ മേനോന്റെ മികച്ച മൊഴിമാറ്റം