Book Athmavibhoothi
Book Athmavibhoothi

ആത്മവിഭൂതി

65.00

Out of stock

Author: UNNIKRISHNAN PUTHUR Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding: Weight: 106
About the Book

ജീവിതത്തോടുള്ള വിരക്തിയും, കഷ്ടതകള്‍ ഇനിയും അനുഭവിക്കാനുള്ള കരുത്തില്ലായ്മയും മനുഷ്യനെ
വ്യത്യസ്തമായ തലങ്ങളിലെത്തിക്കുന്നു. അവര്‍ക്ക് ആത്മീയതയോ, ക്രിയാത്മകതയോ, അമിതമായ സ്വതന്ത്രകാംക്ഷയുടെ അടക്കമില്ലായ്മയോ, സ്വത്വം മറന്നുള്ള നിലവിട്ട ചിന്തകളോ സമ്മാനിക്കുന്ന സവിശേഷമായ ഒരു പരിവേഷം ലഭിച്ചേക്കാം. സമൂഹത്തില്‍ നിന്ന് വ്യത്യസ്തരായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന അവര്‍ എല്ലാം മറക്കുന്നതില്‍നിന്നുള്ള ഒരു ആത്മവിഭൂതിക്ക് കൊതിക്കുന്നു. അവരുടെ ഉള്ളില്‍ വേരോടുന്ന ചിന്തകള്‍ക്ക് പണ്ടത്തേതില്‍നിന്ന് ആഴവും പരപ്പും വര്‍ദ്ധിക്കുന്നു.വൈവിധ്യപൂര്‍ണ്ണമായ ഇത്തരം മനസ്സുകളുടെ ഉള്ളറകള്‍തേടുന്ന ആത്മവിഭൂതി, ദശാസന്ധി, അവധൂതന്റെ പാത എന്നീ മൂന്നു ലഘുനോവലുകള്‍.

The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.

Description

ജീവിതത്തോടുള്ള വിരക്തിയും, കഷ്ടതകള്‍ ഇനിയും അനുഭവിക്കാനുള്ള കരുത്തില്ലായ്മയും മനുഷ്യനെ
വ്യത്യസ്തമായ തലങ്ങളിലെത്തിക്കുന്നു. അവര്‍ക്ക് ആത്മീയതയോ, ക്രിയാത്മകതയോ, അമിതമായ സ്വതന്ത്രകാംക്ഷയുടെ അടക്കമില്ലായ്മയോ, സ്വത്വം മറന്നുള്ള നിലവിട്ട ചിന്തകളോ സമ്മാനിക്കുന്ന സവിശേഷമായ ഒരു പരിവേഷം ലഭിച്ചേക്കാം. സമൂഹത്തില്‍ നിന്ന് വ്യത്യസ്തരായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന അവര്‍ എല്ലാം മറക്കുന്നതില്‍നിന്നുള്ള ഒരു ആത്മവിഭൂതിക്ക് കൊതിക്കുന്നു. അവരുടെ ഉള്ളില്‍ വേരോടുന്ന ചിന്തകള്‍ക്ക് പണ്ടത്തേതില്‍നിന്ന് ആഴവും പരപ്പും വര്‍ദ്ധിക്കുന്നു.വൈവിധ്യപൂര്‍ണ്ണമായ ഇത്തരം മനസ്സുകളുടെ ഉള്ളറകള്‍തേടുന്ന ആത്മവിഭൂതി, ദശാസന്ധി, അവധൂതന്റെ പാത എന്നീ മൂന്നു ലഘുനോവലുകള്‍.

Additional information

Weight106 kg
Dimensions65 cm

Reviews

There are no reviews yet.

Add a review