Description
മലയാളപരിഭാഷ
ഡോ. വെങ്ങാനൂർ ബാലകൃഷ്‌ണൻ
ജ്ഞാനസംസ്കൃതിമയവും ആദിമശക്തിസ്രോതസ്സും നാലാമത്തേതുമായ അറിവിന്റെ സാഗരം. സാധാരണ വായനക്കാർക്കുപോലും ലളിതമായി വായിച്ചെടുത്ത് ഹൃദയത്തിൽ സൂക്ഷിക്കാനുതകുംവിധം സാഗരസദൃശ്യമായ അഥർവവേദത്തിന്റെ ലളിതപരിഭാഷ. ഈ വേദസംസ്കൃതിയിലൂടെ കണ്ണോടിച്ചാൽ ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്ന കാര്യം, ഇത് സംരക്ഷണത്തിന്റെയും ജ്ഞാനത്തിന്റെയും ശാന്തിയുടെയും മഹാതീരമെന്നാണ്. മനുഷ്യജീവിതത്തിൽ നിന്നും ദുഃഖത്തെ മാറ്റിയെടുക്കാനും തത്‌സ്ഥാനത്ത് സുഖത്തെ പ്രതിഷ്ഠിയ്ക്കാനുമാണ് അഥർവവേദം ശ്രമിക്കുന്നത്. ബ്രഹ്മവേദം എന്നുകൂടി അപരനാമമുള്ള അഥർവവേദത്തിൽ എല്ലാ വേദങ്ങളുടെയും അർത്ഥം അടങ്ങിയിരിക്കുന്നുവെന്നാണ് പണ്ഡിതമതം. തമസ്സിന്റെ മിത്രങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള മന്ത്രങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
യുഗങ്ങൾ നീണ്ട തപശ്ചര്യയിലൂടെ മഹാഋഷീശ്വരപരമ്പര നാരായമുന കൊണ്ട് താളിയോലക്കീറിൽ വരഞ്ഞ് തായ്വഴികളിലൂടെ തലമുറകളിലേയ്ക്ക് കൈമാറിയ ജ്ഞാനതേജസ്സിന്, ഋഗ്വേദ യജുർവേദ സാമവേദ പരിഭാഷകൾക്കു ശേഷം ഡോ.വെങ്ങാനൂർ ബാലകൃഷ്ണന്റെ കയ്യൊപ്പ്.