Description
എം. ശിവശങ്കര്‍
ആര്‍ക്കൊക്കെയോവേണ്ടി ബലിമൃഗമാകേണ്ടിവന്ന ശിവശങ്കറിന്റെ അനുഭവകഥ.
രണ്ടാംപതിപ്പ്
അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഉള്‍പ്പെടുത്തി. പിന്നെയും കുറെ കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട എം. ശിവശങ്കര്‍ ആള്‍ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.