Description
ജി. ശാന്തകുമാരിയമ്മ
ജനനം വൈക്കത്ത് കുന്നംപള്ളി വീട്ടില്‍ രാഘവന്‍നായരുടെയും ഗൗരിയമ്മയുടെയും മൂത്തപുത്രിയായി 1945 ജനവരി മാസം 20ന്. വിദ്യാഭ്യാസം വൈക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍.
കല, സാഹിത്യം, സിനിമ, നാടകം എന്നിവയുമായി സുദൃഢബന്ധം പുലര്‍ത്തിക്കൊണ്ടിരുന്ന തോട്ടായില്‍ എന്‍. കൃഷ്ണന്‍നായരുടെ സഹധര്‍മ്മിണിയായി. അദ്ദേഹത്തിന്റെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി വര്‍ത്തിച്ചു വന്ന ശാന്തകുമാരിയമ്മയുടെ പ്രഥമസാഹിത്യസംരംഭമാണ് അഷ്ടലക്ഷ്മീസ്‌തോത്രം.