Description
ഈ പുസ്തകത്തിലുള്ള മിക്ക കവിതകളും ഭക്തിമയങ്ങളാണ്. എന്നാല്‍ ‘കറിപുരാണം’ എന്ന കവിത തൃക്കഴിപ്പുറം രാമന്റെ മനോഹര കവിതാപുസ്തകത്തിന്റെ ആസ്വാദനം എന്ന നിലയില്‍ വേറിട്ടുനില്‍ക്കുന്നുണ്ട്. പക്ഷേ, കവിത എന്ന നിലയില്‍ അതും ഈ പുസ്തകത്തിലെ മറ്റു കൃതികളോട് ഇണങ്ങിനില്‍ക്കുന്നുണ്ട്. പെട്ടെന്ന് രണ്ടാം പതിപ്പിലെത്തിയ ഈ മഹാകവിയുടെ ആത്മകഥപോലെ, ഈ കവിതാസമാഹാരവും അനുവാചകരായ ഭക്തജനങ്ങളുടെ അനുഭവത്തിനുപാത്രീഭവിക്കട്ടെ.
-അക്കിത്തം
മൂകാംബികാദേവിയെ പ്രകീര്‍ത്തിക്കുന്ന അശീതിപ്രണാമം എന്ന ദീര്‍ഘശ്ലോകത്തോടൊപ്പം ഗീതാലഹരി, രാധാമാധവം, സായംസന്ധ്യ, അദൈ്വതം, നന്ദിഗ്രാമം. ചക്കുളത്തമ്മ തുടങ്ങിയ മനോഹരങ്ങളായ കവിതകളുടെ സമാഹാരം. മഹാകവി അക്കിത്തത്തിന്റെ അവതാരികയോടെ.
Reviews
There are no reviews yet.