Description
ജീവിതം തേടിയുള്ള ദാർശനികമായ യാത്രകളുടെ പുസ്തകം
ഷൗക്കത്ത്
വിശ്വാസങ്ങൾ വേരുകൾ പോലെയാകണം. അത് അകമേ മറഞ്ഞിരിക്കേണ്ട പ്രണയമാണ്. ആ വിശാലതയുടെ നിശ്വാസം പോലെ തണ്ടും ശാഖയും ഇലകളും കായ്‌കളും പൂക്കളുമൊക്കെയായി നന്മനിറഞ്ഞ ജീവിതമാകണം പുറത്തേക്ക് പ്രകാശിച്ചു നിൽക്കേണ്ടത്.
ഹ്യദയംകൊണ്ട് സ്വീകരിച്ച വരദാനങ്ങളുടെ നന്മകളെ കൈസഞ്ചിയിൽ ചേർത്തു പിടിച്ചൊരാൾ നമുക്കിടയിൽ ജീവിക്കുന്നു. കലുഷിതമായ നമ്മുടെ ജീവിതത്തിന്റെ നോവു പടർന്ന ചുമരുകളിൽ സ്നേഹത്തെക്കുറിച്ച്‚ ധ്യാനാത്മകമായ ജീവിതത്തെക്കുറിച്ചൊക്കെ മിഴി പൂട്ടി നിന്ന് സംസാരിക്കുന്നു. ജീവിക്കാൻ കഴിയുന്ന മഹാ അനുഗ്രഹങ്ങളോട് ഏറെ കരുണയുള്ളവനായി മാറുന്നു. നിതാന്തമായ ശ്രദ്ധയും ആന്തരികമായ സൗന്ദര്യവുമാണ് ജീവിതത്തിൽ ഏറെ നല്ലതെന്ന് സാക്ഷ്യപ്പെടുത്തുന്നു.