Description
ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞയായ
ഡോ. ഇന്ദിര ദീര്‍ഘമായ ഔദ്യോഗികജീവിതത്തില്‍ വിശദമായി പഠിച്ച,
തിരഞ്ഞെടുത്ത നൂറ്റിയറുപതോളം ഔഷധസസ്യങ്ങളെക്കുറിച്ച്
സാമാന്യജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഈ ഗ്രന്ഥത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ലേഖനത്തിലും
ഔഷധസസ്യത്തിന്റെ വിവിധ പേരുകള്‍, വിതരണം, വിവരണം,
ഔഷധഗുണങ്ങള്‍, കൃഷിരീതി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മായം ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള ചെടികളെപ്പറ്റിയും അവ
തിരിച്ചറിയാനുള്ള മാര്‍ഗ്ഗവും പ്രതിപാദിച്ചിട്ടുണ്ട്.
-ഡോ. പി.കെ. വാരിയര്‍
വനനശീകരണത്തിലൂടെയും നഗരവത്കരണത്തിലൂടെയും
അമൂല്യങ്ങളായ പല ഔഷധികളും അന്യംനിന്നുപോകുന്ന
പശ്ചാത്തലത്തില്‍ ഔഷധസസ്യങ്ങളെ വേര്‍തിരിച്ച്,
അവയുടെ ഗുണനിലവാരങ്ങളോടുകൂടി അറിയാം.
ആയുര്‍വേദമുള്‍പ്പെടെയുള്ള പാരമ്പര്യവൈദ്യശാസ്ത്രങ്ങള്‍ക്ക്
ആഗോളവ്യാപകമായി പ്രചാരം ലഭിച്ചുവരുന്ന കാലഘട്ടത്തില്‍
ഔഷധസസ്യങ്ങളെ ശാസ്ത്രീയമായി
മനസ്സിലാക്കാന്‍ സഹായകമാകുന്ന പുസ്തകം