Description
പത്തൊമ്പതാം നൂറ്റാണ്ടിലെ നോവലുകളില്‍ കണ്ടിരുന്ന സ്റ്റൈലിനോടും ആശയങ്ങളോടുമുള്ള മോഡേണിസ്റ്റ് എഴുത്തുകാരുടെ വിപ്ലവകരമായ പ്രതികരണത്തിന്റെ ഒരു സാഹിത്യസംരംഭമായിട്ടാണ് ജെയിംസ് ജോയ്‌സിന്റെ ഡബഌനേഴ്‌സ് എന്ന ചെറുകഥാസമാഹാരത്തെ വിമര്‍ശകര്‍ കണ്ടുകൊണ്ടിരുന്നത്. കഷ്ടപ്പെടുന്ന കുട്ടികളുടെയും അപമാനിക്കപ്പെട്ട സ്ത്രീകളുടെയും അമിത മദ്യപാനികളായവരുടെയും കഥകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ചിരുന്ന ഡബഌനേഴ്‌സിന്റെ മാത്രം ജീവിതകഥകളല്ല, മറിച്ച് ഐര്‍ലാന്‍ഡിന് അപ്പുറം ലോകമെമ്പാടുമുള്ള മനുഷ്യസ്വഭാവങ്ങളെ ചിത്രീകരിക്കുന്ന കഥകളാണെന്ന് വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം. പ്രത്യേകം എടുത്തുപറയേണ്ട ഒരു കഥയാണ് അറബി. പ്രതീകാത്മകമായ ഈ കഥ എത്രയോ യാഥാര്‍ഥ്യത്തോടെയാണ് കഥാകൃത്ത് പ്രതിപാദിച്ചിരിക്കുന്നത് എന്നത് വായനക്കാര്‍ക്ക് അത്ഭുതകരമായി തോന്നും. ‘അഴിമതിയുടെയും ദുരാചാരങ്ങളുടെയും ദുര്‍ഗന്ധം എന്റെ കഥകളില്‍ തങ്ങിനില്ക്കുന്നതു
കാണാം’ എന്ന് ജോയ്‌സ് തന്നെ പറയുകയുണ്ടായി. ഇതൊരു ആഗോള ദുര്‍ഗന്ധമാണ്. ടി.എസ്. എലിയറ്റിന്റെ വാക്കുകളില്‍ ‘ജെയിംസ് ജോയ്‌സ് പത്തൊമ്പതാം നൂറ്റാണ്ടിനെ മുഴുവന്‍ നശിപ്പിച്ചവനാണ്.’ ജോയ്‌സിന്റെ സ്റ്റൈല്‍ ചോര്‍ന്നു പോകാതിരിക്കുവാനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ അനുഭവങ്ങള്‍ ജോയ്‌സ് ഓരോ തരം എപിഫാനിയില്‍ എത്തിക്കുന്നത് സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കുവാനും സാധിച്ചിട്ടുള്ള മലയാളവിവര്‍ത്തനം.
Reviews
There are no reviews yet.