Description
ക്രൈം-മിസ്റ്ററി കഥകള്‍
ശ്രീനി ഇളയൂര്‍
മിസ്റ്ററിയും കുറ്റവാസനകളും മറ്റും അന്തര്‍ധാരയായി വരുന്ന കഥകളാണിതെന്ന് ശ്രീനി ഇളയൂര്‍ പ്രഖ്യാപിക്കുന്നു. അത്തരം കഥകളില്‍ വാസനയുള്ളവരെ ക്ഷണിക്കുന്നു. കഥ പറഞ്ഞു പോകുമ്പോള്‍ അദ്ദേഹം യാതൊരു കൃത്രിമത്വവും കാണിക്കുന്നില്ല. പാണ്ഡിത്യം കാണിക്കാനുള്ള ശ്രമം നടത്തുന്നില്ല. കാര്യം മാത്രം പറഞ്ഞുപോവുകാണ്. വായനക്കാരുടെ നെഞ്ചില്‍ കല്ലെടുത്തുവെയ്ക്കുന്നില്ല. അത്രയുമൊക്കെ നന്മകള്‍ ചെയ്യുക എന്നതു തന്നെ വല്യ കാര്യമാണ്. ഗ്ലൂമിസണ്‍ഡേ പോലുള്ള കഥകളിലേതുപോലെ അവസാനം കൃത്യമായ ട്വിസ്റ്റ് കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്നു. അത് അറ്റം തേഞ്ഞ ട്വിസ്റ്റല്ല. വായനക്കാരെ ചിന്തിച്ച് സ്പര്‍ശിക്കുന്ന മട്ടിലുള്ളവയാണ്.
-ജി.ആര്‍. ഇന്ദുഗോപന്‍
ശ്രീനി ഇളയൂര്‍ രചിച്ച ഈ അസാധാരണ കഥകളില്‍ യാഥാര്‍ത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തതാകുന്നു. അപ്രതീക്ഷിത നിമിഷങ്ങളില്‍ ഉദ്വേഗവും ദുരൂഹതയും വായനക്കാരനെ ചൂഴുന്നു. ‘കഥ പറയുന്ന കഥ’കളിലേയ്ക്കുള്ള മലയാള ചെറുകഥയുടെ മടക്കമാണ് അപ്രതീക്ഷിതം എന്ന ഈ സമാഹാരം. തീര്‍ച്ചയായും മുഖ്യധാരയെന്നും ജനപ്രിയമെന്നുമൊക്കെയുള്ള വിഭജനങ്ങളെ ഭേദിക്കാന്‍ പര്യാപ്തമാണ് ഈ കഥകള്‍ എന്നതില്‍ സംശയമില്ല.
-മരിയ റോസ്