Description
മുത്തശ്ശിക്കഥകളുടെ അദ്ഭുതലോകത്തെ
ഒരുപാടു സ്നേഹിച്ചിരുന്ന അപ്പുണ്ണി അഞ്ചാം
തരത്തിലേക്ക് ജയിച്ചതിന്റെ സന്തോഷത്തിലിരിക്കെ
അവന്റെ അച്ഛനെ കാണാതാവുന്നു.
അതിനിടയില്‍ സ്വര്‍ണപ്പൂക്കള്‍ വിരിയുന്ന
ഒരു മരച്ചോട്ടില്നിന്നു ചങ്ങാത്തത്തിലായ
ഒരു സ്വര്ണശലഭം അവന് ആശ്വാസമായിത്തീരുന്നു.
അച്ഛനെ കണ്ടെത്തുവാന്‍ അവന് ശലഭത്തിന്റെ
സഹായം തേടുന്നു. നിന്റെ അച്ഛനെ ഞാന്‍ സ്വര്‍ഗത്തില്‍ വെച്ചു കണ്ടു എന്ന ശലഭത്തിന്റെ മറുപടി അവനെ
തളര്‍ത്തുന്നു.
ജീവിതദുരിതത്തില്‍നിന്ന് കരകയറി മുത്തശ്ശിക്കും
അമ്മയ്ക്കും അമ്മുവിനും തുണയാവുന്ന അപ്പുണ്ണിയുടെ കഥ കുഞ്ഞുമനസ്സുകള്ക്കൊരു പ്രചോദനമാകുന്നു.
Reviews
There are no reviews yet.