Description
ഗുരു നിത്യചൈതന്യയതി
കാലത്തിന്റെ നിരാർദ്രതകൾ പലപ്പോഴും നമ്മളെ ഭയപ്പെടുത്തുന്നുണ്ട്. അപരിഹാര്യമാണ് ചിലത്. മനുഷ്യ സാദ്ധ്യതകളുടെ മഹാമുനമ്പുകളിൽ ചിലപ്പോൾ നമ്മൾ ഏകാകികളാകും. ജീവിതമുയർത്തുന്ന പരിഭ്രാന്തികളിൽ പകച്ചു നിൽക്കും. അവനവനിലേക്കും അടുത്ത് നിൽക്കുന്നവനിലേക്കും ഒന്ന് ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്ന ആത്മീയസൗരഭ്യവുമായി ഇവിടെ ഒരാൾ നമുക്കരികിൽ ഇരിക്കുന്നു. ആ ഇടം അതിന്റെ പവിത്രതകളെ തിരിച്ചറിയുന്ന സുഗന്ധമായി ജീവിതത്തെ പരിവർത്തിപ്പിക്കും. നമ്മുടെ നിസഹായതകൾക്കുമേൽ നിതാന്ത വെളിച്ചമായി തീരാൻ കഴിയുന്ന ഉൾവെളിച്ചങ്ങളെ ഹൃദയത്തിൽ പൊതിഞ്ഞു സൂക്ഷിച്ച് ഈ അപൂർവ്വവൈദ്യന്മാർ സഹയാത്രികരായി നമുക്കൊപ്പം ചേരുന്നു.