Description
പ്രശാന്ത് നമ്പ്യാർ
കുറ്റാന്വേഷണത്തിലെ വേറിട്ടൊരു വഴി. വായിച്ചു തുടങ്ങിയാൽ ചുഴിയിൽ അകപ്പെട്ടതുപോലെ അന്വേഷണ വഴികളിലൂടെ നിങ്ങളും ചുറ്റി കറങ്ങും. വായനയുടെ ഒഴുക്കിൽപ്പെട്ടാൽ പിന്നെ ആർക്കും രക്ഷപ്പെടാനാവില്ല. ഉറപ്പ്. നിങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറത്ത് ഇത് കൊണ്ടു ചെന്നെത്തിക്കും.
ഒരു മുൻപരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹ്യദം സ്ഥാപിക്കാൻ എന്നെ നിർബ്ബന്ധിതനാക്കി അപസർപ്പകം എന്ന നോവൽ. അത്രയേറെയുണ്ട് അപസർപ്പകത്തിന്റെ വശ്യത. ആഭിചാരം പോലെ വായനക്കാരനിൽ കുരുക്കു കൊളുത്തിപ്പിടിക്കുന്ന രചനാജാലം. മൺമറഞ്ഞുപോയ ചില നല്ല സാഹിത്യകാലങ്ങളെ ഓർമ്മിപ്പിക്കുംവിധം പൊട്ടിത്തെറിക്കുന്ന നർമ്മം. നിഗൂഢമായ ഒരു വായനാമൂർച്ഛയുടെ സ്ഥലജലഭ്രമങ്ങളിലേക്ക് വലിച്ചു താഴ്ത്തിക്കൊണ്ടുപോയി ശ്വാസംമുട്ടിക്കുന്ന രസച്ചരട്. അപസർപ്പകം എനിക്ക് എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചുവെയ്ക്കട്ടെ.
– രൺജി പണിക്കർ