Description
ഗ്രബിയേൽ ഗാർസിയ മാർക്വിസ്
പോപ്പിനെ കാണിക്കാൻ മകളുടെ മൃതദേഹം സൈലോ എന്ന വാദ്യോപകരണത്തിന്റെ പെട്ടിയിലാക്കി കൊളംബിയൻ ആൻഡിസിൽനിന്ന് റോമിലേക്കു പോയ മാർഗരിതോ ദുർവാർതേ. ജനീവയിൽ അത്യാഗ്രഹിയായ ആംബുലൻസ് ഡ്രൈവറുടെയും
ഭാര്യയുടെയും സുഹൃത്തായിത്തീർന്ന രോഗാതുരനായ മുൻ കരിബീയൻ പ്രസിഡന്റ്. വൈദ്യുതിവിളക്കിന്റെ സ്വിച്ചിടുമ്പോൾ
ജലംപോലെ പ്രവഹിക്കുന്ന പ്രകാശത്തിൽ മുങ്ങിമരിക്കുന്ന ബാഴ്സിലോണ നഗരത്തിലെ എലിമെന്ററി സ്കൂൾ കുട്ടികൾ. വിയന്നയിൽ ഉപജീവനത്തിനായി സ്വപ്നവ്യാഖ്യാനവും ഭാവിപ്രവചനവും നടത്തിയിരുന്ന ഫ്രോഫ്രീദ എന്ന സ്‌ത്രീ…
ഒരു ജനതയുടെ ജീവിതത്തിന്റെയും ദർശനത്തിന്റെയും സാക്ഷ്യം വഹിക്കുന്ന 12 കഥകൾ. യാഥാർത്ഥ്യങ്ങൾ സ്വപ്നങ്ങളായും
സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളായും തോന്നിക്കുന്ന അപരിചിത നഗരങ്ങളിലൂടെ ഒരു ലാറ്റിനമേരിക്കൻ മനസ്സ് നടത്തുന്ന
തീർത്ഥയാത്രകളാണ് അപരിചിത തീർത്ഥാടകർ.
വിവർത്തനം: കെ. രാധാകൃഷ്ണവാര്യർ