Description
ആര്‍. സിന്ധു
മൂന്നര പതിറ്റാണ്ടുകള്‍ക്കപ്പുറത്ത്, കുഞ്ഞുസങ്കടങ്ങളും സന്തോഷത്തിരത്തള്ളലുകളും, പ്രാര്‍ത്ഥനകളും, പ്രകൃതിയേയുമെല്ലാം വരികളായടുക്കി വെച്ചുതുടങ്ങിയപ്പോള്‍ തന്നെ കാലക്കണക്കു പുസ്തകത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവണം ഈയൊരു നിമിഷം. അരൂപിയായ നാഥന്റെ കനിവാഴങ്ങളിലെ ഏതടരാവും ഈ സാഫല്യത്തിന്റെ കരുത്തായി വര്‍ത്തിച്ചിട്ടുണ്ടാവുക? അറിയില്ല. നീല നിലാത്തുണ്ടങ്ങള്‍ നൂലുകളായി പെയ്യുന്നുണ്ട്. വീശിയമരുന്ന രാപ്പൂക്കളുടെ സുഗന്ധം കാറ്റില്‍ നിറയുന്നുണ്ട്. ഏതിരുളിന്റെ മര്‍മ്മരമാവും സന്ധ്യകള്‍ക്കിത്ര ചാരുതയേകുന്നത്? ജല്പനങ്ങളുടെ പൊരുളറിയാതെ പലപ്പോഴും പകച്ചുപോയിരുന്നുവെങ്കിലും, കൈത്തിരി നാളം കെടാതെ കാത്ത വീട്ടകങ്ങള്‍ക്കും മനസ്സുകൊണ്ടും, സാമീപ്യം കൊണ്ടും എന്നുമെപ്പോഴും അനുയാത്ര ചെയ്തവര്‍ക്കുമായി ഏടുകള്‍ വിടര്‍ത്തി മിഴി തുറക്കുന്ന മയില്‍പീലി തുണ്ടുകള്‍ പെറുക്കിവയ്ക്കുന്നു….