Description
സ്നേഹത്തിന്റെ ഭൂമികയിലലിഞ്ഞുചേര്ന്ന വിനയത്തിന്റെ രാഗപൗര്‍ണമിയാണ് കെ.എസ്.ചിത്ര. ഒരു താരാട്ടുപാട്ടുപോലുള്ള ചിത്രയുടെ ജീവിത്തിന്റെ വളര്‍ച്ചയും ആഹ്ലാദവും നൊമ്പരാനുഭവങ്ങളപടെ തുറന്നുപറച്ചിലുകളും. പ്രശസ്തിയുടെ ഭാരം കൂടുന്തോറും വിനീതയാകുന്ന ഈ സ്ത്രീരത്നത്തിന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ടോണി ചിറ്റേട്ടുകളത്തിന്റെ ഈ പുസ്തകം. ചിത്രയുടെ വ്യക്തിപരമായ അനുഭവങ്ങള്‍, ഓര്‍മകള്‍ (ഇതില്‍ യേശുദാസ്, ഇളയരാജ, ജെറി അമല്‍ദേവ്, ഏ ആര് റഹ്മാന്, രവീന്ദ്രന്, എസ് പി ബാലസുബ്രഹ്മണ്യം, ശ്യാം, അനു മാലിക്ക്, കീരവാണി തുടങ്ങിയവര്‍) യാത്ര എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍. കൂടാതെ ചിത്രമായുള്ള വിശദമായ അഭിമുഖവും അനുബന്ധമായി അവര്‍ പാടിയ സിനിമാഗാനങ്ങളുടെ സമ്പൂര്ണലിസ്റ്റും ലഭിച്ച അംഗീകാരങ്ങളുടെ വിവരങ്ങളുമുണ്ട്
Reviews
There are no reviews yet.