Description
ബെന്യാമിന്റെ അനുഭവവും ഓര്‍മയും യാത്രയും അടങ്ങിയ പുസ്തകം. തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിങ്ങനെ മൂന്ന് കുറിപ്പുകളാണ് അനുഭവത്തില്‍. പത്ത് ഓര്‍മക്കുറിപ്പുകളില്‍ എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് രണ്ട് ലേഖനങ്ങള്‍ ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്‌റാന്‍ ജനതയും ചാവുകടല്‍ ചുരുളുകളും.