Description
ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിര്‍ഭരമാക്കുകയും ചെയ്ത ആന്‍ഫ്രാങ്ക് എന്ന പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍. ഡച്ച് പ്രവാസി ഗവണ്മെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോള്‍ക്കെസ്റ്റീന്‍ ഒരിക്കല്‍ ലണ്ടനില്‍നിന്ന് നടത്തിയ റേഡിയോപ്രക്ഷേപണത്തില്‍ ജര്‍മ്മന്‍ അധീനതയില്‍ തങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ കുറിച്ചുവയ്ക്കാന്‍ തന്റെ നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നു. യുദ്ധാനന്തരം അത് പ്രസിദ്ധപ്പെടുത്തുമെന്നും ആ അറിയിപ്പിലുണ്ടായിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പതിമൂന്നുവയസ്സുകാരി തന്റെ ചിന്തകള്‍, വികാരങ്ങള്‍, നിരീക്ഷണങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം തന്റെ ഏറ്റവുമടുത്ത സുഹൃത്തായ കിറ്റി എന്നു പേരിട്ട ഡയറിയുമായി പങ്കിടാനാരംഭിക്കുന്നു.
വംശീയമേധാവിത്വമെന്ന വികലമായ ചിന്താഗതിയുടെ ഇരയായി ബെര്ഗന്ബെല്സന് എന്ന കുപ്രസിദ്ധ നാസി തടവറയില്‍ ടൈഫസ് പിടിപെട്ട് മരിച്ച ആന്‍ എം. ഫ്രാങ്ക് എന്ന യഹൂദപെണ്‍കുട്ടിയുടെ ഈ സ്മരണകള്‍ യുദ്ധഭീകരതകളെയും അവ മനുഷ്യമനസ്സിനേല്പിക്കുന്ന ആഘാതങ്ങളേയും ചിത്രീകരിക്കുന്ന ഒരസാധാരണകൃതിയാണ്.
വിവര്‍ത്തനം : പ്രമീളാദേവി