Description
രേഖ കെ.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വില്ലുവണ്ടി’ എന്ന പേരിൽ രേഖ എഴുതിയ കഥയുണ്ട്. മനോഹരമായ കഥ! ഈ കഥയെക്കുറിച്ച് മനോഹരമാണ് എന്നു പറഞ്ഞതിന്റെ കാരണം വിവരിക്കാൻ തുടങ്ങിയാൽ ഒരു ലേഖനം തന്നെ വേണ്ടിവരും. ഞാൻ മടങ്ങി വീട്ടിലെത്തിയാൽ ആ കഥ ഒന്നുകൂടി വായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ ഭാഷയിൽ ഇന്നും കഥ കുറ്റിയറ്റുപോയിട്ടില്ല. നല്ല ഒന്നാംതരം കഥ വരുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു നന്ദി. രേഖയ്ക്കും നന്ദി.
– ടി. പത്മനാഭൻ | MBIFL 2020
രുചിപ്പെരുമയുടെയും കപടസ്നേഹത്തിന്റെയും പുറന്തോടിനുള്ളിലെ പുതിയ കാലത്തിന്റെ ചതിക്കുഴികളെക്കുറിച്ചു പറയുന്ന അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും, സമൂഹത്തിൽ ദൃശ്യമായും അദൃശ്യമായും നിലനില്ക്കുന്ന വർണാധികാരത്തെയും ഉച്ചനീചത്വങ്ങളെയും തുറന്നുകാണിക്കുന്ന വില്ലുവണ്ടിയും ഉൾപ്പെടെ ഈസ്റ്റർ ലില്ലി, അവളാര്, അധോലോകം, ഒറ്റക്കല്ല്, കുഴപ്പക്കാരി, കളഞ്ഞുപോയ വസ്തുക്കൾ കണ്ടു കിട്ടുന്നതിനുള്ള പ്രാർഥനകൾ, സന്ദർശകരുടെ ദിവസം എന്നിങ്ങനെ ഒൻപതു കഥകൾ.
രേഖ കെ യുടെ ഏറ്റവും പുതിയ കഥാസമാഹാരം