Description
അമേരിക്ക എന്ന മഹത്തായ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍
ഊന്നിനിന്നുകൊണ്ടുള്ള ഒരു സചിത്ര സഞ്ചാരവിവരണമാണ് പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ പി.പി. മോഹനന്‍ മലയാളിവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇത്
കേവലമായ ഒരു സഞ്ചാരസാഹിത്യമല്ല, ചരിത്രവും
പൈതൃകവും ദീര്‍ഘകാല അനുഭവവും മനോഹരചിത്രങ്ങളും
കൊണ്ട് ചാലിച്ചെടുത്ത സുന്ദരമായ ഒരു സൃഷ്ടിയാണ്.
-ഡോ. പി. മോഹന്‍ദാസ്
അമേരിക്കന്‍ യാത്രയോടൊപ്പം അവിടുത്തെ ചരിത്രവും
ജീവിതരീതിയും പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അമേരിക്കന്‍ രാഷ്ട്രീയം, പ്രസിഡന്റുമാര്‍ എന്നിവയെക്കുറിച്ചും
അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങേണ്ടതെങ്ങനെയെന്നും
അവിടെ കാണേണ്ട സ്ഥലങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന
ഈ പുസ്തകം അമേരിക്കയെക്കുറിച്ചുള്ള
സമഗ്രരചനയാണ്.