Description
ഭട്ടവൃത്തിയും അഗ്നിഹോത്രവും വേദാധികാരവും നല്‍കി യാഗശാലയിലെ വൈദ്യന്മാരായി അവരോധിക്കപ്പെട്ട് വാഗ്ഭടകാലം മുതല്‍ക്കേ വൈദ്യവൃത്തി കുലധര്‍മ്മമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ഏക കുടുംബത്തിലെ ഇപ്പോഴത്തെ കാരണവര്‍, ചതുരംഗത്തിലും പകിടകളിയിലും കഥകളിയിലും കാര്‍സവാരിയിലും കമ്പവും പാട്ടില്‍ ഉപസ്ഥിതിയും കഠിനവാക്കും പറഞ്ഞാല്‍ പിഴയ്ക്കാത്ത സിദ്ധിയും പൂണ്ട വ്യക്തിപ്രഭാവങ്ങളുടെ ചങ്ങലത്തുമ്പ്-ഈ പാരമ്പര്യ പശ്ചാത്തലത്തിലും പ്രയാസങ്ങളുടെ മുള്ളുകള്‍ കയറിമറിഞ്ഞാണ്
ഇവിടെയെത്തിയതെന്ന് പറയാതെത്തന്നെ വൈദ്യമഠം ഈ ആത്മകഥയിലൂടെ കേള്‍പ്പിക്കുന്നു.
-വി.ടി. വാസുദേവന്‍ ,അവതാരികയില്‍
വിഖ്യാത ആയുര്‍വേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായ അഷ്ടവൈദ്യന്‍ വൈദ്യമഠം
ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഹൃദയസ്പര്‍ശിയായ ആത്മകഥ, നിരവധി ചിത്രങ്ങളോടെ.
Reviews
There are no reviews yet.