Description
പി.കെ സുരേന്ദ്രൻ
മറ്റു ഭാഷാചലച്ചിത്രങ്ങൾ കാണുന്നത് മൂന്നു തരത്തിൽ വേണമെന്ന് എനിക്കു തോന്നാറുണ്ട്. ആദ്യം കാണുന്നത് ഒരു തരം വായനയാണ്. ഉപശീർഷകങ്ങൾ വായിക്കുകയാണ് നമ്മൾ അപ്പോൾ ചെയ്യുന്നത്. സംഭാഷണപ്രധാനമായ പടങ്ങളാണെങ്കിൽ ദൃശ്യഭംഗി, അഭിനയം തുടങ്ങിയ വശങ്ങളിലൊന്നും ശ്രദ്ധയൂന്നാൻ നമുക്ക് സാധിച്ചെന്നു വരില്ല. ദൃശ്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ രണ്ടാമതൊരു കാഴ്ച അനിവാര്യമാണ്. മൂന്നാമത്തെ കാഴ്ച ഇതിലൊക്കെ പ്രധാനമാണ്. പടത്തേക്കുറിച്ച് എഴുതപ്പെട്ടതെല്ലാം തേടിപ്പിടിച്ചുള്ള വായനയ്ക്കുശേഷമാണ് ഈ കാഴ്ച തരപ്പെടുത്തേണ്ടത്. ഇവിടെയാണ് സുരേന്ദ്രനെപ്പോലുള്ള എഴുത്തുകാരുടെ പ്രസക്തി.
സുരേന്ദ്രന്റെ എഴുത്തുകളാവട്ടെ അതിന് തികച്ചും പര്യാപ്തമാണു താനും. വശ്യമായ ആ ശൈലി അതിൽ പ്രതിപാദിക്കപ്പെടുന്ന ചിത്രങ്ങൾ കാണാൻ അദമ്യമായ മോഹം ജനിപ്പിക്കുന്നതാണ്. ‘സിനിമ: ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ’ എന്ന ഈ പുസ്തകത്തിന്റെയും ധർമ്മം പ്രധാനമായും അതു തന്നെയാണെന്നു ഞാൻ കരുതുന്നു.
-അഷ്ടമൂർത്തി