Description
കെ.പി. ബാലചന്ദ്രൻ
“മുഗൾ ചക്രവർത്തിമാരിൽ തീരേ നിരക്ഷരൻ അക്ബറായിരുന്നു; അനശ്വരനും. നിരക്ഷരവിദ്വാൻ എന്നു വിളിക്കുന്നു, വിൽഡ്യൂറന്റ് അദ്ദേഹത്തെ. അക്ബറിനെ ഓർക്കുമ്പോൾ ജവാഹർലാൽ നെഹ്രു മഹാനായ അശോകനെ ഓർക്കുന്നു. ലോകചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചക്രവർത്തിമാരിൽ ഒരാളായാണ് ബ്രിട്ടാനിക്ക അക്ബറിനെ ചിത്രീകരിക്കുന്നത്. ഇന്ത്യ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന അനൈക്യപ്രശ്നത്തിന് പരിഹാരമായ മതസൗഹാർദത്തിന്റെ അടിച്ചരട് അശോകനിലൂടെയും അക്ബറിലുടെയും കടന്നുപോകുന്നു. അദ്ദേഹത്തിന്റെ മതമൈത്രിയുടെ പ്രതീകമായി ഫത്തേപ്പുർസികിയിലെ ഏകമതദേവാലയം മാത്രം ഇന്നു നിലകൊള്ളുന്നു. ഇന്ത്യയ്ക്ക് ഇന്നും അദ്ദേഹത്തിന്റെ ജീവിതദർശനങ്ങൾ വഴികാട്ടികളായി മിന്നിനില്ക്കുന്നു..”
– സുകുമാർ അഴീക്കോട്
ചരിത്രവിദ്യാർഥികൾക്കും ചരിത്രപ്രേമികൾക്കും പ്രയോജനപ്രദമായ വിധത്തിൽ മുഗൾ സാമ്രാജ്യശില്പിയും ഭരണകർത്താവുമായിരുന്ന അക്ബറിന്റെ ജീവചരിത്രം വിവരിക്കുന്ന പുസ്തകം.
Reviews
There are no reviews yet.