Description
ആന്റൺ ചെഖോവ്
പരിഭാഷ: വേണു വി ദേശം
വേദനയോ, സംഘർഷമോ, സന്താപമോ പോലെ ചിലത് ജീവിതത്തിലൊരിക്കലും നമ്മെ വിട്ടു പോകില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അഭിസന്ധിയിൽപെട്ട് ഉലഞ്ഞു തീരുമ്പോഴും ജീവിതത്തിൽതന്നെ തുടരാനാഗ്രഹിക്കുന്നു മനുഷ്യൻ. ജീവിതത്തിന്റെ മിച്ചമൂല്യമായി സംഘർഷങ്ങൾ മാത്രമുള്ള ചില ജീവിതങ്ങൾക്കു നേരെ പിടിച്ച കണ്ണാടിയാണ് അജ്ഞാതജീവിതത്തിൽ നിന്ന് ഒരേട് എന്ന നോവൽ. സ്നേഹം വേദനയായി തീരുന്ന ഒരനുഭവത്തെക്കുറിച്ച് എഴുതുമ്പോൾ എഴുത്തുകാരന്റെ വാക്കുകൾ നേർത്തു പോകുകയും വായനക്കാരൻ എഴുത്തുകാരനിൽ നിന്നകന്ന് എഴുത്തിൽ തനിച്ചായി മാറുകയും ചെയ്യും. എഴുത്തിലെ മാന്ത്രികതയാണത്. സാഹിത്യവും ജീവിതവും തമ്മിലുള്ള പരമ്പരാഗത നിരീക്ഷണങ്ങളെ കീഴ്മേൽ മറിച്ച റഷ്യൻ സാഹിത്യത്തിലെ അതികായനായ ആന്റൺ ചെഖോവിന്റെ ഈ നോവൽ മലയാളത്തിലാദ്യമായാണ് വിവർത്തനം ചെയ്യപ്പെടുന്നത്. ഞരമ്പിൽ മണൽത്തരി കടന്നതുപോലെയുള്ള വായനാനുഭവം.